Monday, 27 March 2017

"എനിക്കും നിനക്കുമിടയിൽ 
പറയാതെ പോയൊരു പുഞ്ചിരി..
കേൾക്കാതെ പോയൊരു കണ്ണീർത്തുള്ളി 
കാലം തെറ്റി പെയ്ത മഴയുടെ തണുപ്പ് 
ഉള്ളു നോവുന്ന നേർത്ത ചൂട് ..
എനിക്കും നിനക്കുമിടയിൽ
പ്രണയത്തിനും നിർവചിക്കാനാവാത്ത
പ്രണയം....
അകലത്തിനും അകറ്റാനാവാത്ത
അടുപ്പം..
എനിക്കും നിനക്കുമിടയിൽ
നാം പോലുമറിയാത്ത
നമ്മൾ... "

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...