Saturday 29 April 2017

"മറവിയുടെ 
ചില പെരുമഴക്കാലങ്ങളുണ്ട്..
ഓർമകളുടെ അവസാന 
വസന്തത്തെയും തല്ലിക്കൊഴിച്ച് 
ഒക്ടോബറിലെ 
വരണ്ട വൈകുന്നേരങ്ങളെപ്പോലെ
ജീവിതത്തെ മുഴുവൻ
തരിശാക്കിക്കളയുന്നവ...!!"

Sunday 9 April 2017

..ഞാനവിടെ തന്നെയാണ് ഇപ്പോഴും...
ആഴ്ചകളും മാസങ്ങളും വർഷങ്ങളും
അനുഭവങ്ങളുമെല്ലാം ഏറെ കഴിഞ്ഞിട്ടും...
ഒട്ടും മാറാനാവാതെ...
തുടങ്ങിയിടത്തു തന്നെ
വീണ്ടും വീണ്ടുമെത്തുന്നവൾ..


!!!!....ആരും ഒരിക്കലും
എന്നും കൂടെയുണ്ടാവില്ലെന്ന്
ഒരായിരം തവണ അനുഭവങ്ങൾ പഠിപ്പിച്ചിട്ടും..
വീണ്ടും സ്വന്തമെന്ന് നിനച്ച്
ചേർത്തു നിർത്താനാശിക്കുന്നവൾ..
അനുഭവങ്ങൾ വീണ്ടുമാവർത്തിക്കുമ്പോൾ
കണ്ണു നിറച്ച്..തല കുനിച്ച്...
തന്നിലേക്ക് തന്നെ ഒളിച്ചോടുന്നവൾ..
ഞാനവിടെ തന്നെയാണ്...
മാറണമെന്ന് നീ പറഞ്ഞിടത്ത്...
മാറുമെന്ന് ഞാൻ നിനച്ചിടത്ത്...
ഒട്ടും മാറാതെ....!!!!!
"അവന്റെ പ്രണയമിനിയെന്നും
എന്റെ തൂലികക്ക് വർണങ്ങളാവാമത്രേ..
ആകാശം നഷ്ടപ്പെട്ടവൾ
ഇനിയെവിടെ ചിത്രം വരക്കുവാനാണ്..."
 

## — thinking about വൈകിയെത്തുന്ന ഏറ്റുപറച്ചിലുകൾ.....!!!!!!!

"ഓരോ വ്യക്തിയും ഓരോ പുസ്തകമാണെന്നത്
എത്ര സത്യം..
പലപ്പോഴും
ഒന്നോ രണ്ടോ പേജ് വായിച്ച് വിലയിരുത്തി
വലിച്ചെറിയുകയാണ്
നാം പലരെയും..
ഒരു പുസ്തകത്തിനു തന്നെ
അനേകായിരം വ്യാഖ്യാനങ്ങൾ
വരെയുണ്ടാവാം
എന്ന് പോലുമോർമ്മിക്കാതെ...."

Wednesday 5 April 2017

ചില ആളുകളുണ്ട്..
അകലത്തായിരിക്കുമ്പോഴും 
ആത്മാവിലൊരു കരുതൽ കൊണ്ട് 
വെയിൽ വഴികളിലാകെ 
തണൽ വിരിക്കുന്നവർ...
പരസ്പരം ഒരിക്കലും കാണാനായില്ല എങ്കിലും
ജീവിതത്തിന്റെ വക്കോളം
പ്രണയം നിറക്കുന്നവർ...
ഇനി ഞാനുണരുന്ന പ്രഭാതങ്ങൾക്കെല്ലാം
നിറയെ പൂത്ത വയൽപ്പൂക്കളുടെ സുഗന്ധം...
രാത്രിമഴയുടെ നനുത്ത തണുപ്പ്...
ചുണ്ടിൽ നീ പകരുന്ന പുഞ്ചിരി...
മിഴികളിൽ നീ പകർന്ന സ്വപ്‌നങ്ങൾ...
ഇനിയെല്ലാ പുലരികളിലും 

ഞാനെന്റെ ജീവിതത്തിലേക്കുണരുന്നു...
നിന്നിലൂടെ...


##
ഇതിനു മാത്രം സ്നേഹം നീയെവിടെ കരുതി വെച്ചിരിക്കുന്നു സഖേ.....!!??

Monday 3 April 2017

"ഇന്നലകളിൽ 
നോവ് പൊള്ളിച്ച ചില്ലകളിലാകെ 
ഇന്ന് 
നീ പകരുന്ന സ്നേഹ വസന്തമാണ്..
ഇനിയൊരു വേനലിനെ കുറിച്ചോർത്ത് 
തളരാതെ വണ്ണം 
ഞാനിന്ന് നിന്നിലൂടെ വിടർന്നുണരുന്നു..."
.
.
.
.
ആത്മ സൗഹൃദത്തിന്റെ ചില തണലുകളുണ്ട്... 
ഇനിയൊരു മഴ പോലും പ്രതീക്ഷിക്കാനില്ലെന്ന് 
നാം നൊമ്പരപ്പെടുമ്പോൾ 
സ്നേഹത്തിന്റെ വർഷകാലമായി വന്ന് 
നിലയ്ക്കാതെ പെയ്യുന്നവർ...



## പുണ്യാളാ.... നീയെനിക്കാരാണെന്ന് ഞാനിനിയും പറയണോ.... !!!!????

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...