Friday 24 February 2017

ബന്ധങ്ങളിൽ
സ്വാർത്ഥത സൂക്ഷിച്ചു തുടങ്ങുമ്പോൾ
മുതലാണ് നമുക്ക് പലരെയും നഷ്ടപ്പെടുന്നത്...
പലപ്പോഴും നാമത് ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം...


Thursday 23 February 2017

"വായിക്കുന്ന ഒരു പെണ്ണിനെ 
ഒരുപാട് വികാരഭരിതയാകുന്ന ഒരുവളെ 
ഒരെഴുത്തുകാരിയെ ഒരിക്കലും പ്രണയിക്കരുത്... 
പഠിച്ചവളെ,  മാന്ത്രികതയുള്ളവളെ 
മായാവിനിയെ, ഒരു കിറുക്കത്തിയെ 
ഒരിക്കലും പ്രണയിക്കരുത്... 
ചിന്തിക്കുന്നവളെ 
താനെന്താണെന്ന്  സ്വയം തിരിച്ചറിഞ്ഞ ഒരുവളെ 
പറക്കാൻ അറിയുന്നവളെ 
തന്നെ പറ്റി അത്രമേൽ വലിയ ഉറപ്പുള്ള ഒരുവളെ പ്രണയിക്കരുത് 
പ്രണയിക്കുമ്പോൾ ചിരിക്കുകയും 
ഇടയിൽ കരയുകയും ചെയ്യുന്നവളോട്, 
സ്വന്തം ആത്മാവിനെത്തന്നെ 
ശരീരമാക്കി മാറ്റാൻ കഴിയുന്നവളോട് 
കവിതയെ സ്നേഹിക്കുന്നവളോട് (അവളാണ് ഏറ്റവും അപകടകാരി) 
ഒരു ചിത്രമെഴുതാൻ വേണ്ടി 
അതിൽ മുഴുകി ആനന്ദിക്കുന്നവളോട് 
സംഗീതമില്ലാതെ ജീവിക്കാനാവില്ലെന്ന് 
വിചാരിക്കുന്ന ഒരുവളോട് ഒരിക്കലും പ്രണയത്തിലാവരുത്
.
.
എന്തെന്നാൽ 
അങ്ങനയുള്ള ഒരു പെണ്ണുമായി നിങ്ങൾ പ്രണയത്തിലായാൽ 
അവൾ നിങ്ങളോടൊരുമിച്ച് സഹ വസിച്ചാലുമില്ലെങ്കിലും, 
അവൾ നിങ്ങളെ പ്രണയിച്ചാലുമില്ലെങ്കിലും ശരി 
അങ്ങനെയുള്ള ഒരുവളിൽ നിന്നും ഒരു മടങ്ങിപ്പോക്ക് 
നിങ്ങൾക്കൊരിക്കലും സാദ്ധ്യമല്ല" 

 - മാർത്താ റിവേറ ഗാറിദോ

Monday 20 February 2017

"സത്യത്തിൽ
തനിച്ചാവുന്നത് നല്ലതാണ്..
ആരെങ്കിലുമൊക്കെ കൂടെയുണ്ടാവുമ്പോഴാണ്
അവരുടേത് മാത്രമായി
നമ്മൾ ചുരുങ്ങിപ്പോവുക..
തനിച്ചായിരിക്കുന്നൊരാൾക്ക്
ലോകരെല്ലാം സുഹൃത്തുക്കളാവുന്നു...."
വായിച്ചു കഴിഞ്ഞ പുസ്തകത്താളിന്‌ തുല്യമാണ്
ഇന്നലെകളിൽ കഴിഞ്ഞു പോയ
നമ്മുടെ ജീവിതത്തിലെ  ചില ഏടുകളും..
അവയിലേക്ക്
ഇടയ്ക്കിടെ തിരികെ പോയത് കൊണ്ട്
യാതൊരു പ്രയോജനവും ലഭിക്കാനില്ല..
സ്ഥിരമായി മറിച്ചു നോക്കുന്നു എന്നത് കൊണ്ട്
ആ അനുഭവങ്ങൾ മാറുകയില്ലെന്ന് മാത്രമല്ല,
മുന്നോട്ടുള്ള വായനയെ അത് തടയുകയും ചെയ്യുന്നു.
.
.
നാളെയിലേക്ക് ജീവിതപുസ്തകത്താൾ മറിക്കണമെങ്കിൽ
ഇന്നലെയിൽ വായിച്ചു കഴിഞ്ഞ പേജുകളെ
മറക്കുക തന്നെ വേണം...
എങ്കിൽ മാത്രമേ
പുതിയ പാഠങ്ങളെയും
പുതിയ അനുഭവങ്ങളെയും
പുതിയ തുടക്കങ്ങളെയും സ്വീകരിക്കാൻ
നമുക്ക് സാധിക്കുകയുള്ളു...

Friday 17 February 2017

.....എന്റെ മാത്രം സ്വന്തമെന്ന് പറയാൻ
ഒരു ചങ്ങാതിയുണ്ടായിരിക്കുക എന്നത്
എത്ര ഭാഗ്യമാണ്...."


നീയെന്റെ ഭാഗ്യമാണ് പുണ്യാളാ....
തലതെറിച്ച നമ്മുടെ 'കൂട്ട്' ഒരു പുണ്യവും...


നന്ദി..
എന്റെ സുഹ്റത്തായതിന്...
എന്നെ ചീത്ത വിളിച്ചതിന്
കാരണങ്ങളില്ലാതെ തല്ലു കൂടിയതിന്
ചില മുറിവുകളെ
പാടുകൾ പോലും അവശേഷിപ്പിക്കാതെ
മായ്ച്ചു കളഞ്ഞതിന്..

Image may contain: drawing and text
ഇന്നലെയിലെ 
പ്രണയം പൂത്ത വെയിൽ വഴികളിൽ 
ഇന്ന് വെറുപ്പിന്റെ ഇരുൾ നിഴലുകൾ 
ഒന്ന് പരിഭവിക്കാൻ പോലും 
ഇടം നഷ്ടപ്പെട്ട് 
നാം നടന്നു മറയുന്നു..
നിനക്ക് നിന്നെ നഷ്ടമാവുന്നു 
എനിക്ക് എന്നെയും...
പരസ്പരം ആശ്വസിപ്പിക്കാനൊരു 
പുഞ്ചിരി പോലും കൈമാറാനാവാതെ 
അപരിചിതരായ വഴിയാത്രക്കാരെ പോലെ 
നമ്മൾ ഒരേ മരച്ചുവട്ടിൽ..
അകലങ്ങളിലേക്ക് പറന്നകലാൻ പോലും 
ചിറകുകൾ നഷ്ടപ്പെട്ട്..

Wednesday 8 February 2017

"വേദനിക്കുന്നത് ആരോ, ആ മുഖത്ത്
എന്റെ കൈകൾക്ക് സ്പർശിക്കാനാവുമെന്ന്
ദൈവമെനിക്ക് വാക്കു തരണം.
അതുവരെ,
ഞാൻ ഈ ഭൂമി വിട്ടു പോകില്ല."

-സെയിന്റ് ഫ്രാൻസിസ് 

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...