Thursday 30 March 2017

"എന്റെ താബോറിലും ഗദ്സമനിയിലും
എന്നോടൊപ്പം
ചേർന്നു നിൽക്കാനാവുന്നില്ല നിനക്കെങ്കിൽ...
ഞാനെങ്ങനെയാണ് നിന്നെ
ആത്മസുഹൃത്തെന്ന് വിളിക്കുക.."
നഷ്ടപ്പെടുത്തുകയാണ് ഞാനെല്ലാം...
എല്ലാം...
ആത്മ സൗഹൃദങ്ങളും...
പ്രിയപ്പെട്ടവരെയും... ഇഷ്ടങ്ങളും..
എല്ലാം.. എല്ലാം...

Monday 27 March 2017

"എന്റെ വിരൽത്തുമ്പിൽ തൊടാതെ പോയ മഴയായിരുന്നു നീ...
ഒരുപാട് കൊതിച്ചിട്ടും കാത്തിരുന്നിട്ടും 
ഞാനുറങ്ങിപ്പോയ രാവിൽ പെയ്തൊഴിഞ്ഞ് 
 ഞാനുണർന്നപ്പോഴേക്കും 
ആകാശത്തേക്കു തന്നെ മടങ്ങിപ്പോയ രാത്രിമഴ.."
"രാവിലിന്നും അന്ധകാരമിറ്റുന്നൂ സഖീ..
അവസാന നക്ഷത്രവും 
മോഷ്ടിച്ചെടുത്തിന്നൊളിപ്പിച്ചുവോ..
നീ നിന്റെ മിഴികളിൽ..."

##  അവളുടെ മിഴികളിൽ ആയിരം നക്ഷത്രങ്ങൾ...
"എത്ര പെട്ടെന്നാണ് 
നമ്മുടെ ഇന്നുകളിൽ നിന്നൊരാൾ 
ഇന്നലകളിലെ ഓർമകളിലേക്ക് പിഴുതെറിയപ്പെടുന്നത്... 
ഇന്നിലും നാളെയിലും 
ശൂന്യതയെ മാത്രം 
അവശേഷിപ്പിച്ചു കൊണ്ട്..."

ചില വാക്കുകളുണ്ട്...
പ്രിയപ്പെട്ടവരിൽ നിന്നാകുമ്പോൾ മൂർച്ചയേറുന്നവ..
ഹൃദയം തുളച്ചു കയറി, 
ആരുമറിയാതെ.. 
ഒരു തുള്ളി രക്തമൊഴുക്കാതെ..
ജീവൻ മാത്രം അപഹരിച്ചെടുക്കുന്നവ...!!
.
എനിക്കും നിനക്കുമിടയിൽ 
ഒരു കടൽ..
ഒരാകാശം...
ആഴങ്ങളെ ഞാനും 
ഉയരങ്ങളെ നീയും 
ഒരു പോലെ ഭയപ്പെട്ടു...
ഇന്നും
നമുക്കിടയിൽ
നീന്തിത്തീരാത്ത കടൽദൂരം..
നടന്നു തീരാത്ത കര ദൂരം..
നമ്മുടെ പ്രണയം
ആകാശങ്ങളും കടലുകളും താണ്ടി..
ദൂരെയേതോ നാട്ടിൽ
ഒന്ന് ചേരുന്നുണ്ടാവാം...
"നിലാവിനു പോലുമിന്ന്
നിന്റെ മുഖമാണ്...
വീശുന്ന കാറ്റിന്
നിന്റെ ഗന്ധം
നക്ഷത്രങ്ങൾക്ക്
നിന്റെ മിഴികളുടെ തിളക്കം..
ഞാനെഴുതുന്ന വരികളിൽ പോലും
നീയെന്ന ഈണം.."
.
.
ഇത്രയേറെ നിന്നെ സ്‌നേഹിക്കാൻ മറ്റാർക്കാവും...!!!!!!
"എനിക്കും നിനക്കുമിടയിൽ 
പറയാതെ പോയൊരു പുഞ്ചിരി..
കേൾക്കാതെ പോയൊരു കണ്ണീർത്തുള്ളി 
കാലം തെറ്റി പെയ്ത മഴയുടെ തണുപ്പ് 
ഉള്ളു നോവുന്ന നേർത്ത ചൂട് ..
എനിക്കും നിനക്കുമിടയിൽ
പ്രണയത്തിനും നിർവചിക്കാനാവാത്ത
പ്രണയം....
അകലത്തിനും അകറ്റാനാവാത്ത
അടുപ്പം..
എനിക്കും നിനക്കുമിടയിൽ
നാം പോലുമറിയാത്ത
നമ്മൾ... "
"ഞാനറിയുന്നുണ്ട്..
നിറഞ്ഞ ഇടവപ്പാതിയിലും 
നിനക്കുള്ളിൽ 
നിലയ്ക്കാതെ പെയ്യുന്നത് 
ഞാനെന്ന ഒറ്റത്തുള്ളിയാണെന്ന്...."

Thursday 23 March 2017

"രാവിലിന്നും അന്ധകാരമിറ്റുന്നു സഖീ..,
അവസാന നക്ഷത്രവും 
മോഷ്ടിച്ചെടുത്തിന്നൊളിപ്പിച്ചുവോ..
നീ നിന്റെ മിഴികളിൽ..."
.
.
.
.
## അവളുടെ മിഴികളിൽ ആയിരം നക്ഷത്രങ്ങൾ..
Image result for photos of women with cute smile

Friday 10 March 2017

എനിക്കു വേണ്ടി
നീയൊരുക്കിയ ആകാശങ്ങളെ
ഞാൻ പ്രണയിക്കുന്നു...
എന്റെ നോവുകളിലേക്ക്
നീ പകർന്ന സ്വാന്തനത്തെ..
പൂക്കളടർന്ന താഴ്വരയിൽ
നീയെനിക്കായി ഒരുക്കിയ വസന്തത്തെ...
പൊള്ളുന്ന ഹൃത്തടത്തിൽ
നീ ചൊരിഞ്ഞ സ്നേഹമഴയെ
എന്റെ തൂലികയിൽ
കവിതകളായി വിരിഞ്ഞ നിന്റെ പുഞ്ചിരിയെ..
ഞാൻ പ്രണയിക്കുന്നു...
ഇനിയൊരിക്കലും
പൂർത്തിയാക്കാനാവില്ലെന്ന് നിനച്ച്
പാതി വഴിയിൽ
ഞാനുപേക്ഷിച്ച ചായങ്ങളെ
നീയാണെനിക്ക് തിരികെ നൽകിയത്..
അവയിലൂടെ എന്റെ ആകാശത്ത്
ഞാൻ നിന്നെ വരക്കുന്നു..
ഓരോ മഴയിലും
നീയെന്നിലേക്ക് പൊഴിയുന്നു..
അങ്ങനെ.,
നിന്നെ നനഞ്ഞ്...
നിന്നിലലിഞ്ഞ്...
നീ തന്നെയായി മാറുകയാണ് ഞാൻ...

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...