Thursday 23 February 2017

"വായിക്കുന്ന ഒരു പെണ്ണിനെ 
ഒരുപാട് വികാരഭരിതയാകുന്ന ഒരുവളെ 
ഒരെഴുത്തുകാരിയെ ഒരിക്കലും പ്രണയിക്കരുത്... 
പഠിച്ചവളെ,  മാന്ത്രികതയുള്ളവളെ 
മായാവിനിയെ, ഒരു കിറുക്കത്തിയെ 
ഒരിക്കലും പ്രണയിക്കരുത്... 
ചിന്തിക്കുന്നവളെ 
താനെന്താണെന്ന്  സ്വയം തിരിച്ചറിഞ്ഞ ഒരുവളെ 
പറക്കാൻ അറിയുന്നവളെ 
തന്നെ പറ്റി അത്രമേൽ വലിയ ഉറപ്പുള്ള ഒരുവളെ പ്രണയിക്കരുത് 
പ്രണയിക്കുമ്പോൾ ചിരിക്കുകയും 
ഇടയിൽ കരയുകയും ചെയ്യുന്നവളോട്, 
സ്വന്തം ആത്മാവിനെത്തന്നെ 
ശരീരമാക്കി മാറ്റാൻ കഴിയുന്നവളോട് 
കവിതയെ സ്നേഹിക്കുന്നവളോട് (അവളാണ് ഏറ്റവും അപകടകാരി) 
ഒരു ചിത്രമെഴുതാൻ വേണ്ടി 
അതിൽ മുഴുകി ആനന്ദിക്കുന്നവളോട് 
സംഗീതമില്ലാതെ ജീവിക്കാനാവില്ലെന്ന് 
വിചാരിക്കുന്ന ഒരുവളോട് ഒരിക്കലും പ്രണയത്തിലാവരുത്
.
.
എന്തെന്നാൽ 
അങ്ങനയുള്ള ഒരു പെണ്ണുമായി നിങ്ങൾ പ്രണയത്തിലായാൽ 
അവൾ നിങ്ങളോടൊരുമിച്ച് സഹ വസിച്ചാലുമില്ലെങ്കിലും, 
അവൾ നിങ്ങളെ പ്രണയിച്ചാലുമില്ലെങ്കിലും ശരി 
അങ്ങനെയുള്ള ഒരുവളിൽ നിന്നും ഒരു മടങ്ങിപ്പോക്ക് 
നിങ്ങൾക്കൊരിക്കലും സാദ്ധ്യമല്ല" 

 - മാർത്താ റിവേറ ഗാറിദോ

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...