Friday 10 March 2017

എനിക്കു വേണ്ടി
നീയൊരുക്കിയ ആകാശങ്ങളെ
ഞാൻ പ്രണയിക്കുന്നു...
എന്റെ നോവുകളിലേക്ക്
നീ പകർന്ന സ്വാന്തനത്തെ..
പൂക്കളടർന്ന താഴ്വരയിൽ
നീയെനിക്കായി ഒരുക്കിയ വസന്തത്തെ...
പൊള്ളുന്ന ഹൃത്തടത്തിൽ
നീ ചൊരിഞ്ഞ സ്നേഹമഴയെ
എന്റെ തൂലികയിൽ
കവിതകളായി വിരിഞ്ഞ നിന്റെ പുഞ്ചിരിയെ..
ഞാൻ പ്രണയിക്കുന്നു...
ഇനിയൊരിക്കലും
പൂർത്തിയാക്കാനാവില്ലെന്ന് നിനച്ച്
പാതി വഴിയിൽ
ഞാനുപേക്ഷിച്ച ചായങ്ങളെ
നീയാണെനിക്ക് തിരികെ നൽകിയത്..
അവയിലൂടെ എന്റെ ആകാശത്ത്
ഞാൻ നിന്നെ വരക്കുന്നു..
ഓരോ മഴയിലും
നീയെന്നിലേക്ക് പൊഴിയുന്നു..
അങ്ങനെ.,
നിന്നെ നനഞ്ഞ്...
നിന്നിലലിഞ്ഞ്...
നീ തന്നെയായി മാറുകയാണ് ഞാൻ...

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...