മീര പറഞ്ഞത്..
അകലുവാൻ വേണ്ടി നാം അരികത്തണഞ്ഞുവോ
പിരിയുവാൻ വേണ്ടിയീ പ്രണയം നുകർന്നുവോപലനാൾ പകലുകൾ പലനാളിരവുകൾ
നാമൊന്നായ് മീട്ടിയൊരാ കിനാവിൻ തംബുരു
ശ്രുതി തെറ്റി രാഗമഴിഞ്ഞുടഞ്ഞു..
ദൂരെയകന്നിട്ടും നിന്നിലേക്കെൻ മനം
നിർമലം നദിയായ് ഒഴുകുന്നുവോ..
അകലുവാൻ നമുക്കാകുവതെങ്ങനെ
അകതാരിൽ പരസ്പരം
നാമൊന്നു ചേർന്നതല്ലയോ...
ഈ ജന്മം നിന്റേതായ് തീരുവതില്ലേലും
പുനർജനിക്കാം ജന്മാന്തരങ്ങളിനി
ഇലയായ് മരമായ് തിരയായ് കരയായ്..
അകന്നു പോകുന്നുവെന്നാലും
തിരികെ നിന്നിലേക്കു തന്നെ ഒഴുകിയണയുവാൻ..
No comments:
Post a Comment