Friday 8 January 2016

ആഘോഷങ്ങളാകുന്ന ‘അത്’

ഇന്നലെയായിരുന്നു 'അത്'..
തീർത്തും അപ്രതീക്ഷിതമായിട്ടാണു 'അത്' നടന്നത്..
'അത്' നടന്ന് കഴിഞ്ഞ് 
എല്ലാവരും തിരക്കിലായിരുന്നു
ബ്രേക്കിങ്ങ് ന്യൂസുകൾ.., വാർത്താ ചർച്ചകൾ
കരച്ചിലുകൾ.., പൊട്ടിത്തെറിക്കലുകൾ
ഫേസ്ബുക്ക്.., വാട്സ് ആപ് പോസ്റ്റുകൾ
പ്രതിഷേധങ്ങൾ., കോലം കത്തിക്കലുകൾ
ഖേദപ്രകടനങ്ങൾ., ധനസഹായ വാഗ്ദാനങ്ങൾ
കേസന്വോഷണം., ശിക്ഷാ നിർദ്ദേശങ്ങൾ., വിധി പറച്ചിലുകൾ..
തുടങ്ങി എല്ലാവരും തിരക്കിലായിരുന്നു
പത്രങ്ങളുടെ ആദ്യ താളുകളെല്ലാം ‘അത്’ സ്വന്തമാക്കിയിരുന്നു..
ന്യൂസ് ചാനലുകളിലെ ആദ്യ വാർത്തയും ‘അതാ’യിരുന്നു..
പിന്നെ പിന്നെ ബഹളമൊഴിഞ്ഞു..
പ്രതിഷേധക്കാർ അരങ്ങൊഴിഞ്ഞു..
നീതിക്കായി ശബ്ദമുയർത്തിയവർ മിണ്ടാതെയായി..
വാർത്തകളിൽ ‘അതി’നു സ്ഥാനമില്ലാതെയായി..
ഫേസ്ബുക്കിലും വാട്സപ്പിലും പുതിയ പുതിയ
വിഷയങ്ങൾ വന്നു നിറഞ്ഞു കൊണ്ടിരുന്നു
എല്ലാം പഴയതു പോലെയായി..
ആളൊഴിഞ്ഞ ഉൽസവ പറമ്പ് പോലെ
എല്ലായിടങ്ങളും ശാന്തമായി..
പാപക്കറ പുരണ്ടവരെല്ലാം അതിനു മുകളിൽ
പുതിയ നിറങ്ങൾ പൂശി സമൂഹ മധ്യത്തിൽ
തലയുയർത്തി നടന്നു തുടങ്ങി..
ചീന്തിയെറിയപ്പെട്ടവർ വീടിനുള്ളിലെ...
അനാഥാലയങ്ങളിലെ...
ആശുപത്രികളിലെ നാലു ചുമരുകൾക്കുളിൽ
ഒതുങ്ങിക്കൂടാൻ പഠിച്ചു..
എല്ലാമൊന്നൊതുങ്ങി വന്നപ്പോഴെക്കും
അടുത്ത ആഘോഷങ്ങൾക്കായി
ആളൊഴിഞ്ഞൊരു റെയിൽ വേ ട്രാക്കിൽ
വീണ്ടും ‘അത്’...
ഇത്തവണ പക്ഷേ ആഘോഷങ്ങൾക്കു കൊഴുപ്പ് കൂടും..
കാരണം...
ചവിട്ടി അരക്കപ്പെട്ട് അവിടെ കിട
ന്നിരുന്നത്
വിടരുക പോലും ചെയ്യാത്തൊരു കുഞ്ഞു പെൺ പൂവായിരുന്നു...

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...